NH-17നു ഓരത്ത് കോഴിക്കോട് യൂനിവേഴ്സിറ്റിക്ക് 9km മുൻപെ, കോട്ടക്കൽ പട്ടണത്തിന് 16km കഴിഞ്ഞ്, കോഴിക്കോട് വിമാനത്താവളത്തിന് 15km മാത്രം ദൂരം. ഇങ്ങനെ ഒക്കെ ആണെങ്കിലും നമ്മുടെ നാട്ടിലെ കുഗ്രാമാങ്ങളിലെ നാട്ടിൻപുറങ്ങളിലെ ആളുകൾ തലതാഴ്ത്തും, അത്രയ്ക്ക് കെങ്കേമാമാണ് നാട്ടാരുടെ മേന്മകളും നാട്ടുവിശേഷങ്ങളും.
നല്ല അസ്സല് പ്രകൃതി സ്നേഹികൾ, അതോണ്ട് തന്നെ നാട്ടിലെ ഒട്ടുമിക്ക ആളുകളേം പ്രകൃതിയിലെ സകല ജീവജാലങ്ങളുടെയും പേര് കൂട്ടിയെ വിളിക്കൂ. ഇത്രയും വട്ടപ്പേര് ഉള്ള, വട്ടപ്പേര് കൂട്ടാതെ പേര് പറഞ്ഞാൽ ആളെ തിരിച്ചറിയാൻ പറ്റാത്ത ഒരു സ്ഥലം അള്ളാന്റെ ദുനിയാവിൽ വേറെ ഉണ്ടാവുമെന്ന് തോന്നണില്ല.
നാട്ടാരേം നാടിനേം കുറിച്ച് മനസ്സിലാക്കാൻ ചെറിയൊരുദാഹരണം :
അരിവാകത്തി മുസ്തഫ
------------------------------ ----

നല്ല ഒന്നാംതരം തയ്യൽക്കാരൻ. കുന്നമ്പുറത്തങ്ങാടീൽ ഒരു തയ്യൽ കടയിൽ രണ്ടു വർഷമായി സ്ഥിരമായി ജോലി ചെയ്തുകൊണ്ടിരിക്കെ, ഒരു ദിവസം... ...ഒരേ ഒരു ദിവസം...ചോലക്കക്കാരുടെ ഭാഗ്യമോ അവന്റെ ഭാഗ്യദോഷമോ, ചോല അങ്ങാടിയിലൂടെ ജോലിക്ക് പോവാൻ ഇറങ്ങി...ബസ് കാത്ത് ബസ് സ്റ്റോപ്പിനടുത്തുള്ള ചോലയിലെ അതിപ്രസിദ്ധമായ കലുങ്കിൽ ( ചോലക്കക്കാരുടെ ജിലേബി - വട്ടത്തിലുള്ള മേൽകൂരയൊക്കെയുള്ള കല്ല് ) ഒരു പണിക്കും പോകാതെ മറ്റുള്ളോർകിട്ട് പണിയാനായി മാത്രം അവിടെ സൊറ പറഞ്ഞിരിക്കുന്നവരോടൊത്ത് ഇരുന്നു. ആ ഇരുത്തം വർഷങ്ങളായി അവൻ ഇന്നും തുടരുന്നു....
ഒരു പണിക്കും പോകാതെ, യാതൊരു മുഷിപ്പും ഇല്ലാതെ, യാതൊരു പരാതിയും ഇല്ലാതെ, മറ്റുള്ളോർകിട്ട് പണിയാനുള്ള പണികളും ആലോചിച്ച്....നേരം വെളുത്ത് ഇരുട്ടും വരെ....
ഇപ്പൊ പുടികിട്ടിയില്ലേ ന്റെ നാട്ടാരെക്കുറിച്ച്...അവരായി ഒരു പണിക്കും പോകില്ല..ഇനി ആരേലും ആ വഴിക്ക് വല്ല പണിക്കും പോവാണെങ്കി അവനെ പോവാനും സമ്മയിക്കൂല....
പോത്ത് റഫീക്ക്
---------------------
കാരണം ബാപ്പ ഉമ്മറാക്കാന്റെ പോത്ത് കച്ചോടം തന്നെ
ഒരിക്കൽ ഉമ്മറാക്ക റോഡ്‌സൈഡിൽ പുല്ല് തിന്നാൻ കെട്ടിയിട്ട പോത്തിനെ അതിലെ വന്ന KSRTC ബസ് ഇടിച്ചു. ബസ് നിറുത്താതെ പോകുകേം ചെയ്തു. ഇത് കണ്ട പോത്ത് റഫീക്കും ചോലയിലെ ഓട്ടോഡ്രൈവേഴ്സും അടുത്തുള്ള കൊളപ്പുറത്തങ്ങാടീലെ ഓട്ടോസ്റ്റാന്റിലേക്ക് വിളിച്ചു പറഞ്ഞു
"ഡാ...മ്മറാക്കാന്റെ പോത്തിനെ ബസ് ഇടിച്ചു..ബസ് നിർത്താതെ വിട്ടിട്ടുണ്ട്. ബസ് അവിടെ തടഞ്ഞു വെച്ചോ..ഞങ്ങളിതാ എത്തി..."
റഫീക്കും ഡ്രൈവേഴ്സും അവിടെ കൂടിയ നാട്ടാരും കൂടി ഓട്ടോയിലും ബൈക്കിലും ആയി അവിടെ എത്തിയപ്പോയെക്കും കൊളപ്പുറത്തെ ഡ്രൈവേഴ്സും അവിടെത്തെ നാട്ടുകാരും കൂടി ബസിലെ ഡ്രൈവറേം കണ്ടക്ടറേം ക്ലീനറേം എടുത്തിട്ട് പെരുമാറി. ചുമ്മാ പെരുമാറീന്നു മാത്രല്ല ശെരിക്കും പഞ്ഞിക്കിട്ടിരുന്നു.
ചോലയിൽ നിന്നെത്തിയ കൂട്ടത്തിൽ റഫീക്കിനെ കണ്ട അവർ
"ബസ് ഇടിച്ചിട്ടും അനക്ക് ഒന്നും പറ്റിയില്ലെടാ പോത്തെ"
"അയിന് എന്നെ അല്ല ബസ് ഇടിച്ചത്, റോഡ്‌സൈഡിൽ പുല്ല് തിന്നാൻ കെട്ടിയിട്ട ബാപ്പാന്റെ പോത്തിനെ ആണ് "
കേൾകേണ്ട താമസം...
പിന്നെ അവിടെ തച്ചവരും ഇല്ല, തല്ല് കണ്ടവരും ഇല്ല...തല്ല് കൊണ്ടവർ മാത്രം
പന്തികേട് മനസ്സിലാക്കിയ ചോലനിവാസികളും തടിയൂരി...
പിന്നെ അത് ബല്ല്യ കേസൊക്കെ ആയി. അതിൽ നിന്നും തടിയൂരാൻ ഞമ്മളെ പോത്തിന് കൊറേ കായീം ചെലവായി.
പാവം പോത്ത് റഫീക്ക്, പോത്തും പോയി കായിം പോയി മാനോം പോയി...!
ഫാദർ മുഹമ്മദ്
---------------------
പള്ളീലച്ചൻമാരെപ്പോലെ ഫുൾ ക്ലീൻ ഷേവ് ചെയ്തേ ആള് നടക്കൂ.....അത് കൊണ്ട് തന്നെ എല്ലാരും ആ ഭാഹുമാനർത്ഥം അച്ഛൻ അല്ലെങ്കി ഫാദർ എന്ന് വിളിച്ചു പോന്നു...
അച്ഛനെ കാണുമ്പൊ ആരും സ്തുതിക്കാനും മറക്കില്ല..."ഈശോ മിഷിയായ്ക്ക് എപ്പോഴും സ്തുതിയായിരിക്കട്ടെ അച്ചോ " തിരിച്ച് അച്ഛനും "എപ്പോഴും വല്ലപ്പോഴും സ്തുതിയായിരിക്കട്ടെ.."
ജോലി ഇവടെ തന്നെ സൌദീൽ...
ഒരിക്കൽ വെക്കേഷന് പോയി നാട്ടിൽ എത്തിയിട്ടും ഒരു വിളിയും കണ്ടില്ല...സാദാരണ എത്തിയ വിവരത്തിന് വിളിക്കാറുള്ളതാ...ആ ദേഷ്യത്തിൽ പിന്നെ വിളിക്കുമ്പൊ പറയാനുള്ള തെറിയൊക്കെ പ്ലാൻ ചെയ്യുന്നതിനിടയിൽ ദേ വിളിക്കുന്നു...
ഫോണ്‍ എടുത്തതും ഇങ്ങോട്ട് ഒന്നും പറയാൻ അവസരം കൊടുത്തില്ല...
"എടാ പഹയാ അനക്ക് വീട്ടാരേം നാട്ടാരേം ഒക്കെ കിട്ടീപ്പൊ ഞമ്മളെ ഒക്കെ മറന്നു അല്ലെ"..എന്നും പറഞ്ഞു പിന്നെ അങ്ങോട്ട് ശെരിക്കും കൊടുങ്ങല്ലൂർ ഭരണിയായിരുന്നു...ഒരഞ്ചുമിനുട്ട ് വെടിക്കട്ടിനു ശേഷം അവിടന്ന് ഒരു പ്രതികരണവും കേൾക്കാതെയായപ്പൊ ഞാൻ ഭരണിപ്പാട്ട് നിറുത്തി ഹെലോ എന്നു ചോദിച്ചപ്പോയേക്കും അങ്ങേ തലക്കൽ ഫോണ്‍ കട്ട് ചെയ്യുന്ന ശബ്ദം...
തിരിച്ച് വിളിച്ച് ബാക്കി വിളമ്പാൻ വേണ്ടി നമ്പർ നോക്കിയ എന്റെ കണ്ണിലൂടെ പൊന്നീച്ച പാറി...കാലിൽ നിന്നും തലവരെ എന്തോ ഒന്നരിച്ചു കേറിയപോലെ...ആ നിന്ന നിൽപ്പിൽ ലോകം അങ്ങു അവസാനിച്ചെങ്കിൽ എന്നാശിച്ചു പോയി...
----
ഏഴാം ക്ലാസ് വരെ ഒഴിച്ചാൽ വളരെ കുറച്ചു കാലമേ ( പ്രവാസം തുടങ്ങുന്നതിനു മുൻപ് കഷ്ടിച്ച് രണ്ടു വർഷം ) നാട്ടിൽ സ്ഥിരമായി നിന്നിട്ടോള്ളൂ എങ്കിലും ഞമ്മക്കും കിട്ടി ഒരസ്സല് വട്ടപ്പേര് "തുരുമ്പ് "
ബാംഗ്ലൂരിൽ നിന്നും കുറ്റീം പറിച്ച് നാട്ടിൽ സ്തിരായപ്പൊ ചെമ്മാട്ടങ്ങാടീൽ ഞമ്മൾ ഒരു കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി..അതിനു ഞമ്മക്ക് കിട്ടിയ ഞമ്മളെ പാർട്ട്‌ണർ ഇരുമ്പുളിയൻ സൈതലവി ( ഇരുമ്പുളിയൻ അവന്റെ വട്ടപ്പേര് ). പിന്നെ നാട്ടാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി ബന്നില്ല. ഇരുമ്പിന് കൂട്ട് കൂടിയവൻ തുരുമ്പ്.
---------------------------
ഉണ്ടപ്പുലി ഇസ്മായിൽ
ബടുവ റഷീദ്
കാള ഗഫൂർ
ആട് ഷംസു
കാളവണ്ടി അക്ബർ
കാണ്ടന്‍ ബഷീര്‍
കടു മുനീർ
ചെള്ളി മുജീബ്
ചെള്ള് റഷീദ്
കോര ഷംസു
പരല് ശംലീക്ക്
കൌണ്ടെര്‍ അന്‍വര്‍
ചാണ്ടി ഇസ്മയില്‍
ബെൽറ്റ് റിയാസ്
കറന്റ് മുഹമ്മദ്
കിണ്ടി സിദ്ധീക്ക്
ചെണ്ടി സിദ്ധീഖ്
ചോപ്പൻ ഫൈസൽ
മഞ്ഞ ഇസ്മയിൽ
പുട്ട് മുജീബ്
കുട്ടു സിദ്ദീക്ക്
ട്രുഞ്ചി അസീസ്
റ്റൂറ്റു അസർപ്പ്
മിറാക്ക്‌ൾ ഷെരീഫ്
3 3 ഫൈസല്‍
ഇപ്പ്നു ശര്‍ഫു
പോലാട്ട ഉസ്മാൻ
ഫാദർ മൈമദ്
ഇച്ചാത്ര കുഞ്ഞാലൻ
തരി അൻവർ
ചവം ഇല്ല്യാസ്
നൊത്തൻ സുബൈർ
ഫല്ലൻ സമീഉള്ള
കൊറു ഹമീദ്
ചുക്കാൻ പോത്ത്
പത്തൈസ റഷീദ്
തൊണ്ണൂറ് ഇസ്മയിൽ
ചിന്കിളി നൌഫൽ
പട്ട മീനാ കുമാര്‍
പുട്ട് സിദ്ധീക്ക്
പുട്ട് ഷെരീഫ്
കാജ ഇസ്മാഇൽ
സൂജി മുസ്തഫ
പൂവി ഷഫീക്
മോള് ഇബ്രാഹി
അത്രമതി സുബൈർ
വയസ്സൻ ഷംസു
കട്ടി സകീർ
ചാമു ഷഫീക്
ജാനു സകീർ
സൌണ്ട് ബോക് ലത്തീഫ്
സിറ്റി ബോയ് മന്‍സൂര്‍
കമ്പി ഖാലിദ്
അണ്ണന്‍ ഖാലിദ്
ഷൈമി ബഷീർ
കപ്പി റാഫി
അപ്പർലടി, ഗുലാൻ, സുങ്ക, ഇംബാട്ടി ( ഇവരുടെ ശെരിക്കുള്ള പേര് എന്താന്ന് എനിക്കിപ്പോഴും അറിയില്ല )
ഇത് വായിച്ചു നാട്ടുകാർ എന്നെ പഞ്ഞിക്കിട്ടില്ലേൽ...
( തുടരും )
അച്ഛനെ കാണുമ്പൊ ആരും സ്തുതിക്കാനും മറക്കില്ല..."ഈശോ മിഷിയായ്ക്ക് എപ്പോഴും സ്തുതിയായിരിക്കട്ടെ അച്ചോ " തിരിച്ച് അച്ഛനും "എപ്പോഴും വല്ലപ്പോഴും സ്തുതിയായിരിക്കട്ടെ.."
ജോലി ഇവടെ തന്നെ സൌദീൽ...
ഒരിക്കൽ വെക്കേഷന് പോയി നാട്ടിൽ എത്തിയിട്ടും ഒരു വിളിയും കണ്ടില്ല...സാദാരണ എത്തിയ വിവരത്തിന് വിളിക്കാറുള്ളതാ...ആ ദേഷ്യത്തിൽ പിന്നെ വിളിക്കുമ്പൊ പറയാനുള്ള തെറിയൊക്കെ പ്ലാൻ ചെയ്യുന്നതിനിടയിൽ ദേ വിളിക്കുന്നു...
ഫോണ്‍ എടുത്തതും ഇങ്ങോട്ട് ഒന്നും പറയാൻ അവസരം കൊടുത്തില്ല...
"എടാ പഹയാ അനക്ക് വീട്ടാരേം നാട്ടാരേം ഒക്കെ കിട്ടീപ്പൊ ഞമ്മളെ ഒക്കെ മറന്നു അല്ലെ"..എന്നും പറഞ്ഞു പിന്നെ അങ്ങോട്ട് ശെരിക്കും കൊടുങ്ങല്ലൂർ ഭരണിയായിരുന്നു...ഒരഞ്ചുമിനുട്ട
തിരിച്ച് വിളിച്ച് ബാക്കി വിളമ്പാൻ വേണ്ടി നമ്പർ നോക്കിയ എന്റെ കണ്ണിലൂടെ പൊന്നീച്ച പാറി...കാലിൽ നിന്നും തലവരെ എന്തോ ഒന്നരിച്ചു കേറിയപോലെ...ആ നിന്ന നിൽപ്പിൽ ലോകം അങ്ങു അവസാനിച്ചെങ്കിൽ എന്നാശിച്ചു പോയി...
കാര്യം ന്താന്നല്ലേ...ആ വിളിച്ചതെന്റെ ഒറിജിനൽ ഫാദർ ആയിരുന്നു... രണ്ടും പേരുകളും ഒരേ പേരിൽ സേവ് ചെയ്തതിൽ പറ്റിയ പറ്റ്... :(
അടുത്തത് ഞമ്മൾ തന്നെ
------------------------------ഏഴാം ക്ലാസ് വരെ ഒഴിച്ചാൽ വളരെ കുറച്ചു കാലമേ ( പ്രവാസം തുടങ്ങുന്നതിനു മുൻപ് കഷ്ടിച്ച് രണ്ടു വർഷം ) നാട്ടിൽ സ്ഥിരമായി നിന്നിട്ടോള്ളൂ എങ്കിലും ഞമ്മക്കും കിട്ടി ഒരസ്സല് വട്ടപ്പേര് "തുരുമ്പ് "
ബാംഗ്ലൂരിൽ നിന്നും കുറ്റീം പറിച്ച് നാട്ടിൽ സ്തിരായപ്പൊ ചെമ്മാട്ടങ്ങാടീൽ ഞമ്മൾ ഒരു കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി..അതിനു ഞമ്മക്ക് കിട്ടിയ ഞമ്മളെ പാർട്ട്‌ണർ ഇരുമ്പുളിയൻ സൈതലവി ( ഇരുമ്പുളിയൻ അവന്റെ വട്ടപ്പേര് ). പിന്നെ നാട്ടാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി ബന്നില്ല. ഇരുമ്പിന് കൂട്ട് കൂടിയവൻ തുരുമ്പ്.
നാട്ടിലെ പ്രസിദ്ധമായ ചില വട്ടപ്പേറുകൾ :
------------------------------ഉണ്ടപ്പുലി ഇസ്മായിൽ
ബടുവ റഷീദ്
കാള ഗഫൂർ
ആട് ഷംസു
കാളവണ്ടി അക്ബർ
കാണ്ടന്‍ ബഷീര്‍
കടു മുനീർ
ചെള്ളി മുജീബ്
ചെള്ള് റഷീദ്
കോര ഷംസു
പരല് ശംലീക്ക്
കൌണ്ടെര്‍ അന്‍വര്‍
ചാണ്ടി ഇസ്മയില്‍
ബെൽറ്റ് റിയാസ്
കറന്റ് മുഹമ്മദ്
കിണ്ടി സിദ്ധീക്ക്
ചെണ്ടി സിദ്ധീഖ്
ചോപ്പൻ ഫൈസൽ
മഞ്ഞ ഇസ്മയിൽ
പുട്ട് മുജീബ്
കുട്ടു സിദ്ദീക്ക്
ട്രുഞ്ചി അസീസ്
റ്റൂറ്റു അസർപ്പ്
മിറാക്ക്‌ൾ ഷെരീഫ്
3 3 ഫൈസല്‍
ഇപ്പ്നു ശര്‍ഫു
പോലാട്ട ഉസ്മാൻ
ഫാദർ മൈമദ്
ഇച്ചാത്ര കുഞ്ഞാലൻ
തരി അൻവർ
ചവം ഇല്ല്യാസ്
നൊത്തൻ സുബൈർ
ഫല്ലൻ സമീഉള്ള
കൊറു ഹമീദ്
ചുക്കാൻ പോത്ത്
പത്തൈസ റഷീദ്
തൊണ്ണൂറ് ഇസ്മയിൽ
ചിന്കിളി നൌഫൽ
പട്ട മീനാ കുമാര്‍
പുട്ട് സിദ്ധീക്ക്
പുട്ട് ഷെരീഫ്
കാജ ഇസ്മാഇൽ
സൂജി മുസ്തഫ
പൂവി ഷഫീക്
മോള് ഇബ്രാഹി
അത്രമതി സുബൈർ
വയസ്സൻ ഷംസു
കട്ടി സകീർ
ചാമു ഷഫീക്
ജാനു സകീർ
സൌണ്ട് ബോക് ലത്തീഫ്
സിറ്റി ബോയ് മന്‍സൂര്‍
കമ്പി ഖാലിദ്
അണ്ണന്‍ ഖാലിദ്
ഷൈമി ബഷീർ
കപ്പി റാഫി
അപ്പർലടി, ഗുലാൻ, സുങ്ക, ഇംബാട്ടി ( ഇവരുടെ ശെരിക്കുള്ള പേര് എന്താന്ന് എനിക്കിപ്പോഴും അറിയില്ല )
ഇത് വായിച്ചു നാട്ടുകാർ എന്നെ പഞ്ഞിക്കിട്ടില്ലേൽ...
( തുടരും )

