കോളേജില്‍ പഠിക്കുന്ന കാലത്ത് നാട്ടില്‍ നടക്കുന്ന ഒരു ഗ്രാമോത്സവം.
ഒരുത്തന് എനിക്ക് പണി തരാനായി എന്നോട് പറയാതെ എന്റെ പേര് കൊടുത്തു, അതും ഞാനുമായി പുലബന്ധം പോലുമില്ലാത്ത പ്രസംഗ മത്സരത്തിനു തന്നെ.
സമയമായപ്പോ പേര് വിളിക്കുന്നത് കേട്ടാണ് ഞാന്‍ അറിയുന്നത് തന്നെ. പണി തന്നവന് ഞാന്‍ മുങ്ങുമെന്ന് അറിയാവുന്നത് കൊണ്ട് അതിനൊരവസരം തരാതെ എന്റെ പേര് വിളിച്ചപ്പൊ എന്നെ മത്സരം നടക്കുന്ന ക്ലാസ്സിലോട്ടു തള്ളിവിട്ടു.
ഒരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോ കൂടുതല്‍ ഷോ കാണിക്കാതെ സ്വല്പം ജാഡയൊക്കെ മുഖത്ത് വരുത്തി അവിടെ ഇരുക്കുന്നവരുടെ മുഖത്തോട്ട് സ്വല്പം പുച്ഛം വാരി വിതറി മെല്ലെ ഒരു ബെഞ്ചില്‍ പോയി ഇരുന്നു., നാട്ടിലെ നല്ല യമണ്ടന്‍ ബുജികലാണ് ചുറ്റും. അവരുടെ നോട്ടത്തില്‍ ഞാന്‍ പേര് കൊടുത്തതവര്‍ക്ക് പിടിച്ചില്ലെന്നു വ്യക്തം. നിമിഷങ്ങള്‍ക്കകം പ്രസംഗിക്കേണ്ട വിഷയം വന്നു.
വിഷയം കേട്ടപ്പോഴാണ് ശെരിക്കും കണ്ണ് തള്ളിയത്...
"ദേശീയോദ്ഗ്രഥനം”
ഇതെന്തു കുന്തമാണപ്പാ..?
ആദ്യമായാണ് അങ്ങനെ ഒരു സാധനം കേള്‍ക്കുന്നത് തന്നെ. എന്ത് ചെയ്യുമെന്ന് ആലോജിച്ചിട്ടു ഒരെത്തും പുടിയും ഇല്ല. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. സ്റ്റേജില്‍ കയറി നിന്ന് വിയര്‍ക്കുന്നതിനേക്കാള്‍ ആരോഗ്യകരം ഓടി വിയര്‍ക്കുന്നതാണ് എന്ന് മനസ്സിലാക്കിയ ഞാന്‍ എണീറ്റ് ഒന്നിന് പോവാനെന്ന മട്ടില്‍ മാഷേ നേരെ തിരിഞ്ഞു ക്രിക്കറ്റ് കളിയില്‍ അമ്പയരുടെ ഔട്ട് കാണിച്ചു.
സമ്മതമായുള്ള മാഷിന്റെ തലയാട്ടല്‍ കിട്ടിയതില്‍ പിന്നെ അമാന്തിച്ചില്ല.
ആ ഓട്ടം പിന്നെ നിന്നത് വീട്ടു മുറ്റത്താണ്.
പിറ്റേ ദിവസം നാട്ടിലേക്ക് കാല് കുത്തിയതും നേരെ ചെന്ന് പെട്ടത് മാഷിന്റെ മുന്പില്.
ഞാനൊന്നും മിണ്ടിയില്ല. എങ്കിലും മാഷ് മിണ്ടി, രണ്ടു വാക്ക്. രണ്ടേ രണ്ടു വാക്ക് എന്റെ ചങ്കിനിട്ടു തന്നെ.....
"നീ പങ്കെടുക്കേണ്ടിയിരുന്നത് പ്രസംഗത്തിനല്ല.. ഓട്ടത്തിനായിരുന്നു "
(തരുവാനായി) (മുഖത്തോട്ട്) (കണ്ടപ്പോ) (സമയമായപ്പോ) (ക്ലാസ്സിലോട്ടു)ഭാഷ ശ്രദ്ധിക്കുക.സരസമായി എഴുതാന്‍ സാധിക്കുന്നുണ്ട്.
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി തുമ്പീ...
Deleteസത്യത്തില്‍ ഈ ദേശീയോദ്ഗ്രഥനം എന്നാല്‍ എന്താ,,,,?
ReplyDelete