“പാവങ്ങള്‍ “ - വിക്ടർ യൂഗോ
വിവര്‍ത്തനം : വേണു വി. ദേശം
പത്തൊന്‍പതാം
നൂറ്റാണ്ടിലെ ഫ്രഞ്ചു സാഹിത്യത്തിലെ ഏറ്റവും സമുന്നതനും ശക്തനുമായ
എഴുത്തുകാരനായിരുന്ന വിക്തോര്‍ യൂഗോ 1862 ൽ ഫ്രഞ്ച്
ഭാഷയില്‍ രചിച്ച “ ലെ മിസെറാബ്ലെയുടെ (Les
Misérables ) “ മലയാള പരിഭാഷ.
സ്വന്തം
സഹോദരിയുടെ മക്കളുടെ വിശപ്പ് മാറ്റാന്‍ മാര്‍ഗമില്ലാതെ ഒരു കഷണം റൊട്ടി
മോഷ്ടിച്ചതിന് ശിക്ഷിക്കപ്പെട്ട് ജയിലിലാവുകയും പിന്നീട് തടവുചാടാന്‍
ശ്രമിച്ചതിനുമൊക്കെ കൂടി 19 വർഷം തടവ് ശിക്ഷ അനുഭവിച്ച ഴാങ് വാല്‍ഴാങ്
(jean valjean)ന്റെ ജീവിതകഥയാണ് പാവങ്ങളുടെ മുഖ്യ
ഇതിവൃത്തം.
ചുരുക്കത്തിൽ
പട്ടിണിയുടെ, വേദനയുടെ, കഷ്ടപ്പാടുകളുടെ ,വിരഹത്തിന്റെ കഥയാണ് പാവങ്ങൾ. ഭൂമിയിൽ എത്രകാലം അജ്ഞാനവും
ദാരിദ്ര്യവുമുണ്ടോ; അത്രകാലം “പാവങ്ങൾ” പോലെയുള്ള പുസ്‌തകങ്ങൾ ഒരിക്കലും പ്രയോജനപ്പെടാതെ വരാൻ നിവൃത്തിയില്ല.
ഭക്ഷണത്തിനു വേണ്ടി സ്‌ത്രീകൾ എവിടെ വിൽക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പു മാറ്റാനുള്ള അടുപ്പും കിട്ടാതെ എവിടെ
കഷ്ടപ്പെടുന്നു, അവിടെയെല്ലാം “പാവങ്ങൾ” എന്ന പുസ്തകം വാതിൽക്കൽ മുട്ടി
വിളിച്ചുപറയും: ‘എനിക്കു വാതിൽ തുറന്നുതരിക; ഞാൻ വരുന്നതു നിങ്ങളെ കാണാനാണ്.’
പ്രസാധകര്‍ : ഡി സി ബുക്സ്
താളുകള്‍ : 807
വില : 395
പ്രണയത്തിന്റെ കപ്പലില്‍ കോളറയുടെ പതാക ഉയര്‍ത്തി ഒരിക്കലും തീരാത്ത യാത്ര പോവുന്ന കമിതാക്കളുടെ കഥ പറയുന്ന “കോളറാ കാലത്തെ പ്രണയം “.
പ്രണയത്തെപ്പറ്റി ഇതിലും മനോഹരമായി ആരും എഴുതിയിട്ടില്ലാ എന്ന് തോന്നുന്നു.
മാര്‍കേസ് സൃഷ്ടിക്കുന്ന ഇന്ദ്രജാലം അനന്യമാണ്. കാലത്തിനും ജരനരകള്‍ക്കും സദാചാര തത്ത്വശാസ്ത്രത്തിനും അതീതമായ ഒരു പ്രണയസങ്കല്പത്തിലേക്ക് നമ്മുടെ സങ്കുചിതമായ മനസ്സിനെ നയിക്കുന്ന ഈ നോവല്‍ ഒരു അത്ഭുതസൃഷ്ടി തന്നെ. ഡോ ജുവനാല്‍ അര്‍ബിനോയുടെ മരണത്തിന് ശേഷം പിന്നിലേക്ക് തൂങ്ങിക്കിടക്കുന്ന ഓര്‍മകളിലൂടെയാണ് മാര്‍കേസ് കഥ പറയുന്നത്.
വായന ഇഷ്ടപ്പെടുന്ന ഒരാളും തന്നെ ഇതു വായിക്കാതെ പോവരുത്.
വായനക്കരനെ തന്‍റെ അനുഭവങ്ങൾ ആക്കി അനുഭവിപ്പിച്ച് കൊണ്ട് പാരമ്പര്യ സഞ്ചാരാഖ്യാനങ്ങളിൽ നിന്ന് മാറി തന്റേതായ ശൈലിയിൽ പ്രവാസത്തിന്‍റെ നോവും നനവും പകർത്തുന്ന ഈ പുസ്തകം ഒറ്റ ശ്വാസത്തിൽ വായിച്ചു തീർക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുവാനാവുന്നുണ്
പ്രവാസം, പ്രണയം, വിരഹം, പട്ടിണി, അധിനിവേശം തുടങ്ങിയ പ്രമേയങ്ങളെ കാല്‍പനിക നിറക്കൂട്ടില്‍ സാഹിത്യ കസർത്തുകളുടെ മുഴച്ചു നിൽക്കലുകളോ ഇല്ലാതെ ഈ കൃതി വായനക്കാരനു വേറിട്ടൊരു വായന നല്‍കുന്നു.
എന്നോ ഇരതേടി പറന്നുചെന്ന് ഏറെ കഷ്ടപ്പെട്ട് വീടിനെയും നാടിനെയും പോറ്റുന്നതിനിടയില്‍ പ്രവാസത്തിന്‍റെ ഇടുങ്ങിയ തെരുവില്‍ അന്നം തേടിയെത്തുന്ന പാവപ്പെട്ട പ്രവാസികളെ തീറ്റിപ്പോറ്റുന്നവരുടെ നിഷ്‌കളങ്ക സ്‌നേഹത്തെപ്പറ്റി സ്വന്തം അനുഭവങ്ങള്‍ ചാലിച്ച് കഥാകാരന്‍ വരക്കുന്ന നേര്‍സാക്ഷ്യങ്ങള്‍ അതീവ ഹൃദ്യമാണ്.
അറബി ജീവിതത്തിന്‍റെയും ജീവിതം ഒരു കരക്കെത്തിക്കാന്‍ പ്രവാസം തേടുന്നവന്‍റെയും മരുഭൂമണമുള്ള കഥകള്‍ ദൈവത്തിന്‍റെ നിശ്ചയമെന്നോണം അവര്‍ക്കൊപ്പം മരുഭൂമിയില്‍ അവരിലൊരാളായി അലയുകയാണ്ഗ്രന്ഥകാരന്‍.
ഗോപാലന്‍ കുട്ടിയുടെ യാത്രകളും തലശ്ശേരി മട്ടാമ്പുറത്തുകാരി ഹലീമത്തയുടെ പത്തു ജന്മങ്ങളും ആറാം വളവില്‍ വെച്ച് പരിചയപ്പെടുന്ന വയനാട്ടിലെ സുല്‍ത്താന്‍റെയും റുസ്താക്കിലെ ഫാത്തിമയുടെ കഥകളുമടക്കം ഒട്ടേറെ പ്രവാസ നൊമ്പരങ്ങള്‍ വായനക്കാരുമായി പങ്കു വെക്കുന്നു.
പ്രസാധനം : പ്രതീക്ഷ ബുക്സ്
വില : 190 രൂപ
“വംശം” – മാര്‍ട്ടിന്‍ ഈരേശ്ശേരില്‍
പഴയ നിയമത്തിനെ ആധാരമാക്കി ബൈബിള്‍ പാശ്ചാത്തലമായുള്ള മലയാളത്തില്‍ അപൂര്‍വ്വമെന്നു വിശേഷിപ്പിക്കാവുന്ന ഒരു നോവല്‍.
ഈശ്വരസാന്നിധ്യത്തിന്‍റെ ഉന്മാദത്തില്‍ അധികാരത്തിന്‍റെ പിടി വലികളുടെയും, അഹങ്കാരത്തിന്‍റെയും, പ്രതികാരത്തിന്‍റെയും, കാരുണ്യത്തിന്‍റെയും, ലൈംഗീകതൃഷ്ണകളുടെയും കഥ.
ഒരു ജനതയുടെ ചരിത്രഗാഥ.
ദാവീദിന്‍റെ മരണത്തലേന്ന് തുടങ്ങി ശലോമന്‍റെ കിരീടധാരണത്തില്‍ അവസാനിക്കുന്ന കഥ. ഫ്ളാഷ് ബാക്ക് എന്ന കഥാകഥന രീതി. അതിത്രയും ഗംഭീരമായി അടുത്തയിടെ വായിച്ച പുസ്തകങ്ങളിൽ കണ്ടിട്ടില്ല. എങ്കിലും ഒരിടത്ത് പോലും വായനയുടെ ഒഴുക്കിനത് തടസ്സമാകുന്നില്ല. നമ്മുടെ കൺമുന്നിൽ നടക്കുന്നതുപോലെ, കഥാപാത്രങ്ങളുടെ ബാഹുല്യം ഒരിക്കൽ പോലും ശല്യപ്പെടുത്തിയില്ല എന്നത് കഥയെഴുത്തുകാരന്‍റെ കയ്യടക്കം.
പുസ്തകം തപാല്‍ വഴി ഗ്രന്ഥകാരനില്‍ നിന്നും നേരിട്ട് വി പി പി ആയി ലഭിക്കാന്‍ മാര്‍ട്ടിന്‍ ഈരേശ്ശേരിയുമായി ഇന്‍ബോക്സില്‍ ബന്ദപ്പെടാം
ദൈവത്തിന്‍റെ പുസ്തകം എന്ന നോവലിന്‍റെ ഏറ്റവും വലിയ പ്രത്യേകത നബിയുടെയും കൃഷ്ണ ജീവിതകഥയുടെ ഫിക്ഷന്‍ രൂപമാണ് ഇതെന്നതാണ്.
ദൈവത്തിന്‍റെ പുസ്തകം എന്ന പേരില്‍ നിന്നുതന്നെ മനസ്സിലാക്കാം ഈ നോവല്‍ കൈകാര്യം ചെയ്യുന്ന വിഷയമെന്തായിരിക്കുമെന്ന്. എന്നാല്‍ പുസ്തകം വായിക്കുന്നവര്‍ തമോഗര്‍ത്തം, സ്പേസ് സെന്‍റെര്‍, സാറ്റലൈറ്റ് വിക്ഷേപണങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍, അത് കൈകാര്യം ചെയ്തതിലെ സൂക്ഷ്മത ഇവയെല്ലാം വായിച്ച് അദ്ഭുതപ്പെടും. എപ്പോഴും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ദൈവവും സയന്‍സും തമ്മില്‍ ബ്ളെന്‍ഡ് ചെയ്യാനുള്ള ശ്രമമാണ് ഈ നോവലില്‍.
തമോഗര്‍ത്ത സ്വാധീനത്താല്‍ സംഭവിക്കുന്ന കൃഷ്ണനബി പ്രഭാവം കൊണ്ട് ഭൂലോകം നവീകരിക്കപ്പെടുന്ന രീതിയിലാണ് നോവല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന
അങ്ങനെ പഴയ ചരിത്ര നായകരെല്ലാം സ്വയം തിരുത്തുകയും നവീകരിക്കുകയും ചെയ്യുന്നു. ആ പ്രക്രിയയുടെ ഭാഗമായാണ് ഹിറ്റ്ലറും മാര്‍ക്സും ഗാന്ധിജിയുമെല്ലാം നോവലില്‍ പ്രത്യക്ഷപ്പെടുന്നത്. ഹിറ്റ്ലര്‍ തന്നെ സ്വയം നശിപ്പിച്ച ചരിത്രനിയോഗങ്ങളെ മുഴുവന്‍ തിരുത്താന്‍ ശ്രമിക്കുന്നു. മാര്‍ക്സ് ഭാവിയിലൊരു സ്റ്റാലിന്‍ സൃഷ്ടിക്കപ്പെടാതിരിക്കാനുള
പ്രസാധകര്‍: ഡി സി ബുക്ക്‌സ്
വില : 525
തച്ചനക്കര എന്ന ഗ്രാമത്തിലെ അയാട്ടുമ്പിള്ളി വീട്ടിലെ കാരണവരായ നാറാപിള്ളയില്‍ നിന്നും പൊട്ടി വിടര്‍ന്ന് രണ്ടു തലമുറകളിലൂടെ ഒരു ഗ്രാമത്തിന്‍റെയും അതിലൂടെ ഒരു ദേശത്തിന്‍റെ തന്നെയും ചരിത്രത്തിലേക്ക് വിസ്തൃതിയാര്‍ജ്ജിക്കുന്ന കഥ.
ദേശചരിത്രം ആഴത്തില്‍ ആഖ്യാനിക്കുന്ന ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങള്‍, ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും എസ്.കെ. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, തകഴിയുടെ കയര്‍ തുടങ്ങിയ നോവലുകള്‍ക്ക് ശേഷം മലയാളത്തിന് ലഭിച്ച അപൂര്‍വ്വനോവലാണ് മനുഷ്യന് ഒരു ആമുഖം.
ആഖ്യാനശൈലികൊണ്ടും മലയാളഭാഷയുടെ ഭംഗികൊണ്ടും എല്ലാംകൊണ്ടും ഞാന്‍ വായിച്ച ഒരു നല്ല കൃതി തന്നെ മനുഷ്യനു ഒരു ആമുഖം.
പുരസ്കാരങ്ങള്‍:
ഓടക്കുഴൽ അവാർഡ് - 2011
നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2011
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം - 2014
വയലാർ പുരസ്കാരം – 2015
വില : 295 രൂപ
പ്രസാധനം : ഡി സി ബുക്സ്
“നടവഴികളിലെ നേരുകള്‍” - ഷെമി
മലയാള സാഹിത്യത്തിലെ ആന്‍ഫ്രാങ്ക് എന്ന് വിശേഷിപ്പിക്കാവുന്ന രചന.
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ബുക്ക് സ്റ്റാളുകളില്‍ കയറി ഇറങ്ങുമ്പോള്‍ എവിടെയും മുനിരയില്‍ തന്നെ കണ്ടിരുന്നു “നടവഴികളിലെ നേരുകള്‍” എന്ന ഈ നോവല്‍.
പരിചയമില്ലാത്ത രചയിതാവ് ആയത് കൊണ്ടോ, കൊണ്ട് വരാന്‍ പറ്റുന്നതിലതികം നേരത്തെ വാങ്ങിച്ച് കൂട്ടിയത് കൊണ്ടോ ആവാം മറിച്ചു നോക്കിയെങ്കിലും എടുക്കാന്‍ തോന്നിയില്ല. തിരിച്ചു ഇവിടെ വന്നതിനു ശേഷം ആണ് വായിച്ചവരില്‍ നിന്നും പുസ്തകത്തെ കുറിച്ച് അറിയുന്നത്.
കയ്യില്‍ കിട്ടി അത്ര പ്രതീക്ഷയോടെയല്ലെങ്കിലും വായിച്ചു തുടങ്ങി നാലാമത്തെ ദിവസം 639 മത്തെ പേജും തീരുന്നത് വരേ മറ്റൊന്നും ചിന്തയിലുണ്ടായിരുന്നില്ല. അതി മനോഹരമായൊരു പുസ്തകം
ദാരിദ്ര്യത്തിന്‍റെ കുപ്പക്കുഴിയില്‍ ജനിച്ച് അനാഥത്വത്തിന്‍റെ നീണ്ട പാതകള്‍ താണ്ടേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതകഥ. ജീവിതത്തില്‍ ഒരു പെണ്‍കുട്ടി ഇത്രമാത്രം പരീക്ഷണങ്ങള്‍ എങ്ങനെ അതിജീവിക്കുമെന്ന് നമ്മള്‍ അതിശയിച്ചു പോകും. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണത്തിനും കിടപ്പാടം വസ്ത്രം എന്നിവയ്ക്ക് ഉമ്മയുടെയും ഉപ്പയുടെയും കൂടെപ്പിറപ്പുകളുടെയും കൂടെ അലയുന്ന ഒരു കുട്ടിക്കാലം.
കഥയുടെ തുടക്കം മുതല്‍ അവസാനം വരയോളം ദുസ്വപ്നം പോലെ ഇടയ്ക്കിടെ കയറി വരുന്ന മൂത്ത സഹോദരങ്ങളായ മുനീറും തൌസറും ജാഫറും, അവരുടെതായ ലോകത്ത് ജീവിക്കുന്ന മൂത്ത സഹോദരിമാരും. എല്ലാം ഒരിക്കല്‍ നേരയാവും എന്ന ശുഭാപ്തിവിശ്വാസത്തോടെ കുട്ടികാലം മുതല്‍ക്കേ ജോലിയും അതിലേറെ പ്രാധാന്യം കൊടുത്ത് പഠനവും മുന്നോട്ടു കൊണ്ട് പോവുന്ന ഒരു മനുഷ്യജന്മത്തിന്‍റെ നരകയാതന.
നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ താന്‍ അനുഭവിച്ച വിധിയുടെ ഓരോ ക്രൂരതയിലും വായനക്കാരനില്‍ സഹാനുഭൂതിയും ചിന്തയും ഉണര്‍ത്തുന്നതോടൊപ്പം താന്‍ അനുഭവിച്ച ആകുലതകളുടെ മലവെള്ളപ്പാച്ചിലിനെ നര്‍മ്മമായി നോക്കിക്കണ്ടുകൊണ്ടാണ് ഷെമി “നടവഴികളിലെ നേരുകള്‍” എന്ന ആത്മകഥാപരമായ നോവല്‍ രചിച്ചിരിക്കുന്നത്.
പ്രസാധനം : ഡി സി ബുക്സ്
വില : 495 രൂപ
കൌമാരത്തിന്‍റെ ചാപല്യങ്ങള്‍...
ഒരു കൂട്ടുകാരനൊപ്പം അവന്‍റെ ഒരാവശ്യത്തിനു നിലംമ്പൂരിലേക്കു പോവുകയായിരുന്നു. സമയം ഉച്ച കഴിഞ്ഞിട്ടുണ്ട്, യാത്രയില്‍ നല്ല ഒരു ഹോട്ടല്‍ ഒന്നും കിട്ടിയില്ല. അവന്‍റെ വക ആയതു കൊണ്ട് ചെറിയ ഹോട്ടലില്‍ ഒന്നും കയാറാന്‍ എന്‍റെ വികടമനസ്സനുവദിച്ചില്ല. അങ്ങനെ യാത്ര മദ്ധ്യേയുള്ള ഒട്ടുമിക്ക അങ്ങാടികളൊക്കെ പിന്നിട്ടു. ഇനി നിലമ്പൂര്‍ എത്തിയാലേ നല്ലൊരു ഹോട്ടല്‍ കിട്ടൂ. അതിനിനി ഇനിയും ഒരുപാട് ദൂരം താണ്ടണം.
രാവിലെ ലെവന്‍റെ തിരക്ക് കാരണം കാര്യമായി ഒന്നും കഴിച്ചുമില്ല. വിശന്നിട്ടാണേല്‍ കണ്ണും മൂക്കും കാണാന്‍ വയ്യ. ഇറങ്ങിയപ്പൊ ഉള്ള ആവേശം ഒക്കെ രണ്ടാള്‍ക്കും പോയിട്ടുണ്ട്. ആമാശയം കാലിയായാല്‍ പിന്നെത് ആവേശം അല്ലേ...
പെട്ടെന്നാണ് സുഹുര്‍ത്തിന്‍റെ ദൃഷ്ടിയില്‍ അതു പതിയുന്നത്. റോഡിനരികില്‍ അത്യാവശ്യം പ്രൌഢഗംഭീരമായ ഒരു കല്യാണപന്തല്‍. ഞങ്ങള്‍ രണ്ടാളും പരസ്പരം മുഖത്തോട് മുഖം നോക്കി, എങ്കിലും എന്‍റെ മുഖത്തൊരു വൈക്ലഭ്യം കണ്ട അവന്‍ പറഞ്ഞു...
“കാര്യാക്കണ്ട... ദേ കണ്ടില്ലേ വെല്‍ക്കം എന്നെഴുതി വെച്ചത്”
അതോടെ ഞാനും ഫുള്‍ ഒകെ...
"ഗതി കെട്ടാൽ പുലി പുല്ലും തിന്നും... " പുലിക്കു പുല്ലൊക്കെ തിന്നാം... മനുഷ്യർക്ക് പറ്റോ... മനുഷ്യർ വിളിക്കാത്ത കല്യാണവും ഉണ്ണും... അത്ര തന്നെ...
വണ്ടി പാര്‍ക്ക് ചെയ്തു നേരേ പന്തലിലോട്ട് കയറി. മുന്‍പില്‍ തന്നെ നിറപുഞ്ചിരിയുമായി കല്യാണ ചെക്കന്‍ കൈ തന്നു കൂടെ നിന്ന് ഒരു ഫോട്ടോയും എടുപ്പിച്ചു കുടിക്കാന്‍ വെള്ളവും തന്നു സ്വീകരിച്ചിരുത്തി. തൊട്ടു പിന്നാലെ മറ്റൊരാള്‍ ഭക്ഷണപുരയിലെക്കും. സമൃദമായി ചിക്കന്‍ ബിരിയാണിയും വെട്ടി വിഴുങ്ങി ഞങ്ങളിറങ്ങി.
പുറത്ത് ചെക്കനും കൂട്ടരും വധുവീട്ടിലേക്ക് ഇറങ്ങാനുള്ള പുറപ്പാടാണ്. ഒരു കാരണവര്‍ ഞങ്ങളോട് കൂടെ പോവുന്നില്ലേ എന്ന് ചോദിച്ചു. പെട്ടെന്നാണ് ഞാന്‍ പറഞ്ഞത്.
“പിന്നേ...ഞങ്ങള്‍ ഞങ്ങളുടെ വണ്ടിയില്‍ പുറകെ ഉണ്ട്..”
“ഇത്രേം വണ്ടി കാലിയായി പോവുമ്പോ ഇനി ഇങ്ങളെ വണ്ടീലും കൂടി എന്തിനാ പെട്രോള്‍ കത്തിക്കണേ”
എന്നും പറഞ്ഞു രണ്ടാളേം പിടിച്ച് ഒരു വണ്ടീല്‍ കേറ്റി. എസ്കേപ് ആവാന്‍ ശ്രമം നടത്തും മുന്‍പേ ആ വണ്ടി ഞങ്ങളേം കൊണ്ട് മുന്‍പേ പോയ വണ്ടികളെ എത്തിപിടിക്കാന്‍ പറന്നിരുന്നു.
പിന്നെ ഞങ്ങള്‍ തിരിച്ചെത്തുന്നത് വൈകുന്നേരം ആറു മണിക്ക്. നിലമ്പൂര്‍ക്ക് ഇന്ന് തന്നെ പോവേണ്ടത് അത്യാവശ്യമാണെന്നവന്‍, പക്ഷെ ഞാന്‍ വണ്ടി തിരിച്ചു പറഞ്ഞു...
ഇനീം നമ്മളവിടം വരെ പോയി തിരിച്ചെത്തുമ്പോഴേക്കും നമ്മുടെ അത്യാവശ്യം വീട്ടുകാര്‍ക്ക് അനാവശ്യം ആവും..
"ദേശീയോദ്ഗ്രഥനം”
കോളേജില്‍ പഠിക്കുന്ന കാലത്ത് നാട്ടില്‍ നടക്കുന്ന ഒരു ഗ്രാമോത്സവം.
ഒരുത്തന്‍ എനിക്ക് പണി തരാനായി എന്നോട് പറയാതെ എന്‍റെ പേര് കൊടുത്തു, അതും ഞാനുമായി പുലബന്ധം പോലുമില്ലാത്ത പ്രസംഗ മത്സരത്തിനു തന്നെ.
സമയമായപ്പോ പേര് വിളിക്കുന്നത് കേട്ടാണ് ഞാന്‍ അറിയുന്നത് തന്നെ. പണി തന്നവന്‍ ഞാന്‍ മുങ്ങുമെന്ന് അറിയാവുന്നത് കൊണ്ട് അതിനൊരവസരം തരാതെ എന്‍റെ പേര് വിളിച്ചപ്പൊ എന്നെ മത്സരം നടക്കുന്ന ക്ലാസ്സിലോട്ടു തള്ളിവിട്ടു.
ഒരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോ കൂടുതല്‍ ഷോ കാണിക്കാതെ സ്വല്‍പം ജാഡയൊക്കെ മുഖത്ത് വരുത്തി അവിടെ ഇരുക്കുന്നവരുടെ മുഖത്തോട്ട് സ്വല്‍പം പുച്ഛം വാരി വിതറി മെല്ലെ ഒരു ബെഞ്ചില്‍ പോയി ഇരുന്നു., നാട്ടിലെ നല്ല യമണ്ടന്‍ ബുജികലാണ് ചുറ്റും. അവരുടെ നോട്ടത്തില്‍ ഞാന്‍ പേര് കൊടുത്തതവര്‍ക്ക് പിടിച്ചില്ലെന്നു വ്യക്തം. നിമിഷങ്ങള്‍ക്കകം പ്രസംഗിക്കേണ്ട വിഷയം വന്നു.
വിഷയം കേട്ടപ്പോഴാണ് ശെരിക്കും കണ്ണ് തള്ളിയത്...
"ദേശീയോദ്ഗ്രഥനം”
ഇതെന്തു കുന്തമാണപ്പാ..?
ആദ്യമായാണ് അങ്ങനെ ഒരു സാധനം കേള്‍ക്കുന്നത് തന്നെ. എന്ത് ചെയ്യുമെന്ന് ആലോജിച്ചിട്ടു ഒരെത്തും പുടിയും ഇല്ല. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. സ്റ്റേജില്‍ കയറി നിന്ന് വിയര്‍ക്കുന്നതിനേക്കാള്‍ ആരോഗ്യകരം ഓടി വിയര്‍ക്കുന്നതാണ് എന്ന് മനസ്സിലാക്കിയ ഞാന്‍ എണീറ്റ് ഒന്നിന് പോവാനെന്ന മട്ടില്‍ മാഷേ നേരെ തിരിഞ്ഞു ക്രിക്കറ്റ് കളിയില്‍ അമ്പയരുടെ ഔട്ട് കാണിച്ചു.
സമ്മതമായുള്ള മാഷിന്‍റെ തലയാട്ടല്‍ കിട്ടിയതില്‍ പിന്നെ അമാന്തിച്ചില്ല.
ആ ഓട്ടം പിന്നെ നിന്നത് വീട്ടു മുറ്റത്താണ്.
പിറ്റേ ദിവസം നാട്ടിലേക്ക് കാല് കുത്തിയതും നേരെ ചെന്ന് പെട്ടത് മാഷിന്‍റെ മുന്‍പില്‍.
ഞാനൊന്നും മിണ്ടിയില്ല. എങ്കിലും മാഷ് മിണ്ടി, രണ്ടു വാക്ക്. രണ്ടേ രണ്ടു വാക്ക് എന്‍റെ ചങ്കിനിട്ടു തന്നെ.....
"നീ പങ്കെടുക്കേണ്ടിയിരുന്നത് പ്രസംഗത്തിനല്ല.. ഓട്ടത്തിനായിരുന്നു "
ചുടു നീരുറവയില്‍ ഒരു ചുടുനീരാട്ട്
സൗദി അറേബ്യയുടെ വടക്കു-പടിഞ്ഞാര്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അല്‍ലൈത്തിലെ ചുടു നീരുറവയെന്ന പ്രകൃതിയുടെ ഒരത്യപൂര്‍വ്വ പ്രതിഭാസം നേരില്‍ കാണുകയെന്ന ഉദ്ധേശത്തോടെയാണ് ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ തെക്കും-വടക്കും തിരിയാത്ത ഞങ്ങളുടെ ഈ യാത്ര...
സൈഫുക്കയുടെ ഫാമിലി ഉണ്ടാവും എന്ന ഉറപ്പില്‍ ഫാമിലിയുമായി വന്ന കരുമാടിയുടെ ആദ്യത്തെ പ്ലിങ്ങോട് കൂടി ഞങ്ങളുടെ യാത്രരംഭിച്ചു…
കരുമാടി ആന്‍ഡ് ഫാമിലി, സൈഫുക്ക ആന്‍ഡ് 3 ഫ്രീക്കന്‍സ്, ഞാനും കൊമ്പന്‍ സാബും ബഷീര്‍ തോട്ടിയാനും പിന്നെ കൊണ്ടോട്ടി അയമു എന്നിവരും മൂന്നു വാഹനങ്ങളില്‍ ആയാണ് പോകുന്നത്.
അതി രാവിലെതന്നെ കാലിവയറുമായി ആണെങ്കിലും ഉച്ചക്ക് കഴിക്കാനുള്ള നെയ്‌ച്ചോര്‍ ചെമ്പിന്‍റെ ആശ്വാസത്തില്‍ ശറഫിയില്‍ നിന്നും തീര്‍ത്തും മൂകമായ ജിസാന്‍ റോഡിലൂടെ ഞങ്ങള്‍ യാത്ര പുറപ്പെട്ടു....
വാഹനം ഇടയ്ക്കു വലിയ ഫ്ലൈഓവറുകളെ പിന്തള്ളിക്കൊണ്ടിരുന്നു... ശഹനായിയില്‍ വിരിഞ്ഞ സംഗീതത്തിനൊപ്പം ബഷീര്‍ ഭായിയുടെ വായില്‍ തോന്നുന്ന കൊതക്ക് പാട്ടും കൊമ്പന്‍ സാബിന്‍റെ തത്വങ്ങളും കൂടി ആയപ്പോ ശെരിക്കും അസഹനീയമായിത്തോന്നി...
ജിദ്ദയില്‍ നിന്നും എന്‍പതു കിലോമീറ്റര്‍ അകലെ ശുഹൈബ ബീച്ചിന്‍റെ ഓരത്തുള്ള 1997 ല്‍ ആരാണ്ടോ ഉപേക്ഷിച്ച കപ്പല്‍ച്ചേദം സന്ദര്‍ശിക്കുക എന്നതാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം.
ഗൂഗിള്‍ ഏമാന്‍ ഞങ്ങളെ കടലിനു എതിര്‍ദിശയിലേക്ക് പറഞ്ഞയച്ചെങ്കിലും അമളി മനസ്സിലാക്കിയ ഞങ്ങള്‍ ശെരിയായ ദിശയിലേക്കു തന്നെ തിരിച്ചു വന്നു...
ഇപ്പോള്‍ ഞങ്ങള്‍ക്ക് അങ്ങകലെ ഒരു പൊട്ടുപോലെ കാല്‍ഭാഗം കടലില്‍ താഴ്ന്ന് ചെരിഞ്ഞ് കിടക്കുന്ന കപ്പല്‍ ഭാഗം കാണാം.... എങ്കിലും അവിടെ എത്തണമെങ്കില്‍ വളഞ്ഞു തിരിഞ്ഞു പോവണം... പക്ഷെ അതു ഞങ്ങളുടെ മല്ലുമനസ്സ് അനുവദിക്കുന്നില്ല... തൊട്ടടുത്തുള്ള കമ്പിവേലി പൊളിച്ചു നീക്കിയത് കണ്ടതു ഞങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി തന്നു..
കമ്പി വേലികള്‍ക്കിടയിലൂടെ നുഴഞ്ഞു കയറി കുണ്ടും കുഴികളും നിറഞ്ഞ ആ റോഡിലൂടെ യാത്ര ചെയ്യാന്‍ നല്ല രസം. തീര്‍ത്തും ഗൃഹാതുരത്വമുണര്‍ത്തുന്ന നാട്ടിലെ പഞ്ചായത്ത് റോഡിലൂടെ യാത്ര ചെയ്യുന്ന ഒരു അനുഭൂതി..
തികച്ചും അപ്പ്രതീക്ഷിതമായിരുന്നു അതു സംഭവിച്ചത്... കുറച്ചു ദൂരം പിന്നിട്ട ഞങ്ങളുടെ കണ്ണിനു ആശ്ചര്യമേകി ഒരു പടനായകന്‍റെ പരിവേഷത്തോടെ ഒട്ടക പുറത്ത് ചാട്ടയും ചുഴറ്റി ഒരു ഒട്ടകഇടയന്‍ ഒരു സംഘം ഒട്ടകങ്ങളേയും തെളിച്ചു കൊണ്ട് ഞങ്ങള്‍ക്ക് മുന്‍പിലൂടെ കടന്നു വന്നത്.
പിന്നെ അവിടെ നടന്നത് ഒട്ടകത്തിന്‍റെ അടുത്ത് നിന്ന് സെല്‍ഫി എടുക്കാനുള്ള കൂടെയുള്ളവരുടെ വിറളി പിടിച്ച ഒരു ഓട്ടമായിരുന്നു. കൂട്ടത്തില്‍ ഒരു ഒട്ടകം ഞങ്ങളുടെ വെപ്രാളം കണ്ട് സഹതാപത്തോടെ ഞങ്ങള്‍ക്ക് പോസ് ചെയ്യാനായി അനുസരണയോടെ നിന്ന് തന്നു.
ഏറ്റവും പിറകിലായി ഒട്ടകപ്പുറത്ത് പോകുന്ന ആ പടനായകനെ അസൂയയോടെ നോക്കിക്കൊണ്ടിരിക്കെ മൂസ സാബ് “ഒരിക്കലും ഈ കാണുന്ന സുഖം അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഉണ്ടാവില്ല “ എന്ന് പറഞ്ഞപ്പോള്‍ ആണ് ബെന്യാമിന്‍റെ ആടുജീവിതത്തിലെ നജീബിന്‍റെ ഭീകരാനുഭവങ്ങള്‍ മനസ്സിലേക്ക് ഒഴുകിയെത്തിയത്. അസൂയ പിന്നെ സഹതാപം ആവാന്‍ അതിക സമയം വേണ്ടി വന്നില്ല...
ആ ഒട്ടകകൂട്ടങ്ങള്‍ ഞങ്ങളുടെ കണ്ണില്‍ നിന്നും മരുഭൂമിയുടെ അനന്ദതയിലേക്ക് ഒരു പൊട്ടായി അപ്രത്യക്ഷമായതോടെ ഞങ്ങള്‍ കപ്പലിനടുത്തേക്ക് നീങ്ങി.
കപ്പലിനു അഭിമുഖമായി ഞങ്ങളുടെ വണ്ടികള്‍ പാര്‍ക്ക് ചെയ്തിറങ്ങി. ഷിപ്പ്-അല്‍-ഫഹദ് എന്ന പേരില്‍ ആണ് ആ കപ്പല്‍ അറിയപ്പെടുന്നത്. സുന്ദരമായ നീലക്കടലും മുങ്ങിത്താഴുന്ന പോലെ കപ്പലിന്‍റെ മുകള്‍ ഭാഗവും കണ്ണിനു കുളിര്‍മയേകുന്ന ഒരു കാഴ്ച്ച തന്നെ.
“കടലില്‍ വെച്ച് ഒരിക്കലും ശരിയാക്കാന്‍ കഴിയാത്ത വിധം നാശം സംഭവിച്ച കപ്പലുകള്‍ ഇത്തരത്തില്‍ ഉപേക്ഷിച്ചു പോവുകയാണ് പതിവ്... ഏതാണ്ട് കരയോട് അടുത്ത് കിടക്കുന്നത് കൊണ്ടാണ് ഈ കപ്പലിനെ നമുക്ക് ഇങ്ങനെ കാണാന്‍ കഴിയുന്നത്, അല്ലെങ്കില്‍ ഇതും ദുരൂഹത ഉറങ്ങുന്ന ആഴിയുടെ അടിത്തട്ടില്‍ നിത്യ നിദ്രയില്‍ ആയിപോയേനേ... “ -
കൊമ്പന്‍ സാബിന്‍റെ താത്വികമായ അവലോകനം
പൊതുവേ വിജനമായിരുന്നു ആ കടല്‍തീരം. ആകെയുള്ളത് ഒരു അറബ് ഫാമിലിയും ചൂണ്ടലുമായി മീന്‍ പിടിക്കുന്ന ഒരു ബംഗാളിയും തൊട്ടടുത്ത് തന്നെ മറ്റൊരു ഫിലിപ്പൈനിയും.
ദുനിയാവിലെ സകല ജീവജാലങ്ങളും ഞങ്ങള്‍ക്ക് ഹലാലാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഫിലിപ്പൈനി താന്‍ പിടിച്ച നീരാളിയെ പച്ചക്ക് ചുട്ടെടുക്കുന്നു. അതു കണ്ട കൊമ്പന്‍ സാബിന് ഒരു പൂതി ഒരു കഷ്ണം കഴിക്കാന്‍. വേണ്ടാ വേണ്ടാ എന്ന് ഞങ്ങള്‍ ആയിരം തവണ പറഞ്ഞതാണ്, എവിടെ കേള്‍കാന്‍... വരാന്‍ പോണത് വഴിയില്‍ തങ്ങില്ലല്ലോ... അതു കണ്ട് കൂട്ടത്തിലെ മറ്റു ഫ്രീക്കന്‍സും ഒന്നു രുചിച്ചു നോക്കി...
കൊണ്ടോട്ടി അയമു ചൂണ്ടയിടാനായി സൈഫുക്കയുടെ കയ്യിലെ സെല്‍ഫി എടുക്കുന്ന സെല്‍ഫികോലിലേക്ക് നോക്കിയെങ്കിലും സൈഫുക്കയുടെ രൂക്ഷമായ നോട്ടം ആ ശ്രമം ഉപേക്ഷിച്ച് കയ്യില്‍ കിട്ടിയ ഒരു ചൂണ്ടനൂലില്‍ കല്ല് കെട്ടി കടലിലേക്കെറിഞ്ഞു സായൂജ്യമടഞ്ഞു.
ഡ്രസ്സ് മാറി കുളിക്കാന്‍ തെയ്യാറെടുത്ത ബഷീര്‍ ഭായിയെ കൊമ്പന്‍ സാബ് ഈ ഉപ്പുവെള്ളത്തിലല്ല അല്‍-ലൈത്തിലെ ചൂടു നീരുറവയിൽ ആണ് നമ്മള്‍ ചാടി കുളിക്കാന്‍ പോകുന്നത് എന്ന് പറഞ്ഞ് തടഞ്ഞു.
കടലിന്‍റെ സൌന്ദര്യം ഞങ്ങള്‍ വേണ്ടുവോളം ആസ്വദിച്ചു....പക്ഷെ, അധികം നേരം ആ സൌന്ദര്യം നുകരാന്‍ ഞങ്ങള്‍ക്കായില്ല... മത്സ്യത്തിന്‍റെയും കടലിന്‍റെയും ഒരു തരം ചീഞ്ഞ നാറ്റം ഞങ്ങളെ അവിടെ നിന്നും അടുത്ത ലക്ഷ്യത്തിലേക്ക് ആട്ടിയോടിച്ചു...
ഞങ്ങളുടെ വാഹനം അടുത്ത സന്ദര്‍ശന സ്ഥാനമായ ചൂടുനീരുറവ ലക്ഷ്യം വെച്ച് പാഞ്ഞു.. അല്‍പം മുന്നോട്ട് പോയപ്പോള്‍ വല്ലാത്തൊരു ശബ്ദം കേള്‍ക്കാനിടയായി.... വെള്ളിയാഴ്ച്ച ആയതു കൊണ്ട് അടുത്ത പള്ളി കാണുമ്പോ സൈഡ് ആക്കാന്‍ മൂസ സാഹിബിന്‍റെ നിര്‍ദേശം ഞങ്ങള്‍ അനുസരിച്ചു...വണ്ടി നിറുത്തിയ ഉടനെ മൂസാ സാബിന്‍റെ ഡോര്‍ തുറന്നുള്ള ഓട്ടം കണ്ടപ്പോഴാണ് നേരത്തെ കേട്ട ശബ്ദത്തിന്‍റെ ഉറവിടം ഞങ്ങള്‍ക്ക് മനസ്സിലാക്കാനായത്. നേരത്തേ കഴിച്ച ഫിലിപ്പൈനിയുടെ ഹലാല്‍ മൂപ്പര്‍ക്ക് ഹലാക്കായിരിക്കുന്നു... അതിനു പിറകെ ഫ്രീക്കന്‍സിന്‍റെയും ഓട്ടം കണ്ടപ്പോഴാണ് വയറ്റില്‍ നേരത്തേ കഴിച്ച നീരാളിയുടെ നീരാളിപ്പിടുത്തത്തിന്‍റെ ഭീകരാവസ്ഥ ശെരിക്കും മനസ്സിലാക്കാനായത്.
അവിടന്നു നമസ്കാരം കഴിഞ്ഞു ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു...
സമയം ഉച്ചയോടടുത്തിരിക്കുന്നു... സംഘത്തലവനായ സൈഫുക്കയുടെ നിര്‍ദേശത്തോടെ ഞങ്ങള്‍ നേരത്തേ പാകം ചെയ്തു കൊണ്ട് വന്ന ഭക്ഷണം കഴിക്കാന്‍ ശാന്തമായ ഒരു സ്ഥലത്ത് വാഹനം നിറുത്തി... ചെമ്പ് ഇറക്കിയതെ ഓര്‍മ്മയോള്ളൂ...പിന്നെ അവിടെ നടന്നത് ഇവിടെ പറയാതിരിക്കുകയാണ് നല്ലതെന്ന് തോന്നുന്നു....
ഭക്ഷണം കഴിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു... ഏതാണ്ട് ഒരു മണിക്കൂര്‍ ആയപ്പോയെക്കും ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തി. ചൂടു നീരുരവയുടെ ഓരത്ത് ഞങ്ങള്‍ വാഹനം പാര്‍ക്ക് ചെയ്തിറങ്ങി. ചാടിക്കുളിക്കാം എന്ന പ്രതീക്ഷയോടെ ആവേശത്തില്‍ ചാടി ഇറങ്ങിയ ഞങ്ങളെ വരവേറ്റത് കാല്‍പാദം മുങ്ങാന്‍ മാത്രമുള്ള തിളച്ച് ആവിയോടെ ഒഴുകുന്ന വെള്ളമായിരുന്നു.
എല്ലാവരുടെ മുഖത്തും ഒരു വലിയ പ്ലിംഗ്. ഞങ്ങള്‍ കൊമ്പന്‍ സാബിന്‍റെ നേരെ തിരിഞ്ഞു. ഫ്രീക്കന്മാര്‍ എന്തോ പറയുന്നുണ്ടായിരുന്നു. കേട്ട് ശീലമില്ലാത്തത് കൊണ്ട് ഞങ്ങള്‍ ചെവി പൊത്തി. ഇവിടെ കുളിക്കാന്‍ സാദിച്ചില്ലേല്‍ ഈ ചുടുവെള്ളത്തില്‍ നിന്നെ മുക്കികൊല്ലുമെന്ന് ബഷീര്‍ ഭായ്.
ഒരു അറബിയോട് അതിന്‍റെ ഉത്ഭവം അന്വേഷിച്ചപ്പോള്‍ അയാള്‍ കുറച്ചകലെ കുന്നിന്‍ചെരുവില്‍ ഒരു ഫൈബര്‍കൂരക്കു നേരെ കൈചൂണ്ടി.
ചെറിയ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ആവിയോടെ ഒഴുകുന്ന ഒരു നീരുറവ. ചുറ്റും ഫൈബര്‍കൂരയുള്ളത് കൊണ്ട് ഒരു അഞ്ഞുമിനുട്ടു നേരം അവിടെ നിന്നാല്‍ ശെരിക്കും ഒരു നാചുറല്‍ സ്റ്റീംബാത്ത് കിട്ടും.
“പതിനാലു തരം മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഈ നീരുറവ ത്വക്ക് സംബന്ധമായ അസുഖത്തിനു ഫലപ്രദമായ ഒരു ഔഷധമാണ്. ഇത്തരത്തില്‍ ഉള്ള ഒരു ചൂടുറവ നമ്മുടെ ഇന്ത്യയിലെ ബദരീനാഥ് ക്ഷേത്രത്തിനു അടുത്തുണ്ട്. സൌദിയില്‍ തന്നെ ദമ്മാമിലും ഇത്തരത്തില്‍ ഒരെണ്ണം ഉണ്ടെന്നു മുമ്പ് എവിടെയോ വായിച്ചതോര്‍ക്കുന്നു” --
കൊമ്പന്‍ സാബിന്‍റെ രണ്ടാം താത്വികാവലോകനം...
ചുറ്റുപാടുമുള്ള സകല കാട്ടുപൊന്തകളും മൂസാ സാബും ഫ്രീക്കന്‍സും അരിച്ചു പെറുക്കിയെങ്കിലും ചാടിക്കുളിക്കാന്‍ പോയിട്ട് കാല്‍ കഴുകാന്‍ പാകത്തില്‍ പോലും പറ്റിയ ഒരു ഉറവ അവിടെയെങ്ങും കാണാനായില്ല. അങ്ങനെ ഞങ്ങള്‍ ചിന്താ വിശിഷ്ടയായി ഇരിക്കുമ്പോഴാണ് ഒരു പാക്കിസ്ഥാനി റോഡിന്‍റെ എതിര്‍ദിശയിലേക്ക് ചൂണ്ടി അവിടെ കുളിക്കാന്‍ പറ്റും എന്ന് പറഞ്ഞത്. ജീവിതത്തില്‍ ആദ്യമായി ഒരു പാകിസ്ഥാനിയോടു ഇഷ്ടം തോന്നിയത് അപ്പോഴാണ്.
കേട്ട പാതി കേള്‍ക്കാത്ത പാതി, എല്ലാവരും അങ്ങോട്ടോടി...
ഞങ്ങളുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാനായില്ല... അവിടെത്തെ ആ പ്രത്യേക കാലാവസ്ഥയില്‍ ദ്രവിച്ചു കൊണ്ടുരിക്കുന്ന പാറക്കൂടങ്ങള്‍ക്കും കാട്ടുപൊന്തകള്‍ക്കും നടുവിലൂടെ തെളിഞ്ഞ ശുദ്ധജലത്തില്‍ ചെറിയ മീനുകളാല്‍ ഒഴുകുന്ന ഒരു കാട്ടുചോല. കല്ലുകള്‍കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു ചെറിയ തടയണയും.
ഞങ്ങള്‍ തിരിച്ചുവന്നു ഡ്രസ്സ്മാറി ഫൈബര്‍ കൂരയില്‍ കയറി നല്ലൊരു സ്റ്റീം ബാത്തും എടുത്ത് ആ കാട്ടുചോലയിലേക്ക് വെച്ച് പിടിച്ചു. ഞങ്ങള്‍ കുറച്ചുകൂടി കല്ലുകള്‍ ശേഖരിച്ചു തടയണയുടെ ഉയരം കൂട്ടി.
ശെരിക്കും അര്‍മാദിച്ചു മുങ്ങിയും കുളിച്ചും ബഷീര്‍ ഭായുടെ പാട്ടും ഒക്കെയായി സമയം പോയതറിഞ്ഞില്ല. എണീറ്റ് പോരാനും തോന്നുന്നില്ല.
ഇരുട്ട് മൂടിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ വെള്ളത്തില്‍ നിന്നും കയറി ഡ്രസ്സ് മാറി. എല്ലാവരുടെ മുഖത്തും തികഞ്ഞ സംതൃപ്തി പ്രകടമായി. ആധുനികമായ കെട്ടുകാഴ്ച്ചകളൊന്നും തന്നെ ഇല്ല എന്നതാന് അവിടെ ഏറെ ആകര്‍ഷണീയമായി തോന്നിയത്.
സ്റ്റാര്‍ട്ട്...കാമറ..ആക്ഷ ന്....
ഗൂഗിള്‍ മാപ്പിനെ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കരുതെന്ന് എന്‍റെ ആശാന്‍ എന്നോട് പറയുമായിരുന്നു.....
ഭീതി നിറഞ്ഞ മൂകമാം താഴ്വര...
ഒട്ടകകൂട്ടത്തെ കണ്ടപ്പോള്‍ സെല്‍ഫിക്കായുള്ള വിറളി പിടിച്ച ഓട്ടം
സത്യായിട്ടും പേടിച്ചിട്ടൊന്നും അല്ല ഞങ്ങള്‍ ഒരടി മാറി നില്‍ക്കുന്നത്
ഇതാണ് നുമ്മ പറഞ്ഞ കപ്പല്‍ച്ചേദം
സുല്‍ഫിക്കയും സെല്‍ഫിക്കോലും
കൊമ്പന്‍റെ നീരാളി തീറ്റ
ആരാന്‍റെ നീരാളി ഞമ്മന്‍റെ വയര്‍ ...അനക്ക് എന്താടാ പഹയാ.
നിച്ചും മാണം നീരാളി....
ഞാനൊന്നും പറയുന്നില്ല...നിങ്ങള്‍ തന്നെ ഊഹിച്ചെടുത്തു പൂരിപ്പിക്കുക്ക...
ചുടു നീരുറവ...
ചുടുനീരുരവയുടെ ഉത്ഭവവും സ്റ്റീം ബാത്തിനായുള്ള ഫൈബര്‍ കൂനയും...
അളിയാ...കൈ പൊള്ളി ...
തടയണ നിര്‍മ്മാണം
നീരാട്ട്
അള്ളാണേ ഇനി ഞാന്‍ പാടില്ല....
നീരാളിപ്പിടുത്തത്തില്‍ തളര്‍ന്നു കിടക്കണ കൊമ്പന്‍ സാബ്...
കൊണ്ടോട്ടി അയമുക്കാന്‍റെ അഭ്യാസ പ്രകടനങ്ങള്‍
സില്‍സിലാഹെ സില്‍സിലാ....
ശങ്കര്‍ദാസ്....
ഗാസ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്ന് സുഷമ സ്വരാജ് :
ഗാസ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്ന് സുഷമ സ്വരാജ് :
ഫലസ്തീന്‍ രാഷ്ട്ര പിതാവ് യാസര്‍ അറഫാത്ത് എന്നും ഇന്ത്യയെ അനുകൂലിച്ചായിരുന്നു നിന്നിരുന്നത് എന്നും ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധ സമയത്ത് റഷ്യ ഒഴികെ ഇസ്രയേല്‍ അടക്കമുള്ള സയണിസ്റ്റ് രാഷ്ട്രങ്ങള്‍ എല്ലാം പാക്കിസ്ഥാനെ അനുകൂലിച്ചപ്പോള്‍ അദ്ധേഹവും അദ്ധേഹത്തിന്റെ രാഷ്ട്രവും മാത്രമായിരുന്നു ഇന്ത്യക്കൊപ്പമായിരുന്നത് എന്ന കാര്യവും ആയമ്മ മറക്കരുത്.
ഈ അന്യായ രാഷ്ട്രത്തിന്‍റെ എല്ലാ ക്രൂരതകളിലും സഹകാരിയായി വര്‍ത്തിക്കുന്ന അമേരിക്കയുടെ അതേ ലൈനില്‍ തന്നെ, ഒരു മഹാ സംസ്കാരത്തിന്‍റെയും ചേരിചേരാ നയങ്ങളിലൂടെയും ബലം നേടിയ ഇന്ത്യയും നിരപരാധികളായ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും നിലവിളികള്‍ കേല്‍ക്കാതെ പോകുന്നതു അപകടകരമാണ്.
ലോക പ്രസിദ്ധ പിയാനിസ്റ്റ് ആണ്റ്റണ്‍ കുയര്‍ത്തി പറഞ്ഞത് : "ഇസ്രായേല്‍ പെരുമാറ്റം ജൂതനായ എന്നെ ലജ്ജിപ്പിക്കുന്നു.. ഹമാസിനെതിരായ അമേരിക്കന്‍ നിലപാടിനെ താങ്ങുന്ന കനേഡിയന്‍ നയം, കനേഡിയനായ എന്നെ നാണം കെടുത്തുന്നു.." എന്നാണ്.
നിഷേധ വോട്ട്
നിഷേധ വോട്ട്
അഴിമതി വീരര്‍ക്കും, വര്‍ഗീയ കക്ഷികള്‍ക്കും, അവസരവാധികള്‍ക്കും, അപഥ സഞ്ചാരികള്‍ക്കും, ക്രിമിനലുകള്‍ക്കും വോട്ടില്ല എന്ന് ധൈര്യപൂര്‍വ്വം ബാലറ്റില്‍ രേഖപ്പെടുത്താന്‍ വോട്ടര്‍ക്കുള്ള അവസരം ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് അര്‍ഥവത്താക്കും.
വിഴിപ്പുകളെയും, കളങ്കിതരെയും വോട്ടര്‍മാരുടെ തലയില്‍ കെട്ടി വെയ്ക്കുന്ന ദുരന്തത്തിന അറുതിവരും. ഒരു പക്ഷേ, ചില മണ്ടലങ്ങളിലെങ്കിലും ‘ഈ സ്ഥാനാര്‍ത്ഥികളില്‍ ഒരാളെയും ഞങ്ങള്‍ക്ക് വേണ്ട’ എന്ന് ഭൂരിപക്ഷവും രേഖപ്പെടുത്തിയെന്നുമിരിക്കും.
അങ്ങനെ വന്നാല്‍ രണ്ടാമത് തെരെഞ്ഞെടുപ്പ് നടക്കുകയും മേല്‍പറഞ്ഞ വിഴുപ്പുകളെ അയോഗ്യരാക്കുകയും ചെയ്യണം. അപ്പോഴാണ് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമെന്ന ജാനാതിപത്യ വ്യവസ്ഥക്ക് അര്‍ഥം വരുന്നത്.
ചില ബന്ധങ്ങള്‍
ചില ബന്ധങ്ങള്‍
മയില്‍പീലി പോലെ ആകാശം കാണിക്കാതെ ഹൃദയത്തില്‍ സൂക്ഷിക്കെണ്ടവയാണ്
അകന്നിട്ടും അകലാതെ...
വഴക്കിട്ടിട്ടും വഴക്കില്ലാതെ...
പിണങ്ങിയിട്ടും പിണങ്ങാതെ...
പരസ്പരം സ്നേഹിച്ചുകൊണ്ട് വെറുക്കുകയോ...
വെറുത്തുകൊണ്ട് സ്നേഹിയ്ക്കുകയോ ചെയ്യാതെ...
സൗഹൃദത്തെക്കാൾ സ്വതന്ത്രവും സാഹോദര്യത്തെക്കാൾ തീവ്രവും
പ്രണയത്തെക്കാൾ മനോഹരവുമായ നിർവചിക്കാനാവത്ത വാക്കുകൾക്കതീതമായ എന്തോ ഒന്ന് !!
Subscribe to:
Comments (Atom)






























.jpg)