മുസ്ലിം സംഘടനകളും പണ്ടിത സമൂഹവും കണ്ണടച്ച് ഇരുട്ടാക്കുകയല്ലേ ചെയ്യുന്നത് ?
കേരളത്തിൽ മുസ്ലിം പെണ്‍കുട്ടികളുടെ കല്യാണ പ്രായം 18 ആക്കിയത് കൊണ്ട് നമ്മുടെ സമുദായത്തിന് എന്താണ് സംഭവിക്കാൻ പോകുന്നത് ? അതിനെക്കാൾ വലിയ പ്രശ്നങ്ങൾ ഒന്നും സമുദായത്തിന് ഇല്ലേ ?
മസ്ലിം സമൂഹത്തിൽ വിവാഹത്തിന്റെ പേരിലും വിവാഹേതര ചടങ്ങുകളുടെ പേരിലും നിലനിൽക്കുന്ന ദുരാചാരങ്ങളും മാമൂലുകളും അല്ലെ ഓരോ കുടുംബങ്ങളെയും കടക്കെണിയിലേക്കും സാമ്പത്തിക പരാതീനതയിലെക്കും കൊണ്ടെത്തിക്കുന്നത് ?
വിവാഹം കഴിഞ്ഞുള്ള അടുക്കള കാണൽ, അമ്മായിമ്മ സല്ക്കാരം, തേട്ടം, സൽക്കാരം..പ്രസവത്തിനു മുൻപുള്ള പള്ളകാണൽ, ഏഴാം മാസം, ഒന്പതാം മാസം, കച്ച.. പ്രസവം കഴിഞ്ഞുള്ള ഏഴ്, നാല്പത്, തൊണ്ണൂറ്....ഇങ്ങനെ എണ്ണിയാലോതുങ്ങാത്ത....!
സ്ത്രീധനത്തിന്റെയും സ്വര്‍ണത്തിന്റെയും പേരില്‍ മുപ്പതും നാല്പതും വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കപ്പെടാതെ കഴിയുന്ന പെണ്‍കുട്ടികളുടെ ദീര്‍ഘ നിശ്വാസങ്ങൾ , ഭരണകൂട ഭീകരതയാൽ അനന്തമായി ജയിൽ പീടനം അനുഭവിക്കുന്ന അഭ്യസ്തവിദ്യരായ മുസ്ലിം ചെറുപ്പക്കാർ, മുസഫറാബാദിലും ഗുജറാത്തിലും അഭയാർഥി കാംബുകളിലെ സർവതും നഷ്ടപ്പെട്ട മുസ്ലിം കുടുംബങ്ങൾ ...!
അങ്ങനെ നൂറു കണക്കിന് പ്രശ്നങ്ങൾ കൊണ്ട് പ്രയസപെടുന്നവർ... ഇപ്പൊ വാളെടുത്തു ഉറഞ്ഞു തുള്ളുന്നവർ ഒന്നും എന്തെ ഇതിനെതിരെ ഒരു വാറോലപോലും ഉയർത്തി കണ്ടില്ല..!